
തൃശൂർ: ക്വിറ്റ് ഇന്ത്യാ സമര ചരിത്രം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കണമെങ്കിൽ സമരത്തെക്കുറിച്ച് പി.എസ്.സി, യു.പി.എസ്.സി പരീക്ഷ പേപ്പറുകളിൽ ഉൾപ്പെടുത്തണമെന്ന് ലോഹ്യ വിചാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.എസ്.ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ. പി.വി. പദ്മ പ്രഭാ ജ്യോതി, എം.എ. വാസുദേവൻ, ടി.എൽ. ദാസ്, ചന്ദ്രൻ പെരുമ്പുള്ളി, പി.കെ. കൃഷ്ണൻ, വി.എൻ. ബാഹുലേയൻ, മിനി മുഹമ്മദാലി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |