
തൃശൂർ: ഭാരതം മുഴുവൻ വന്ദേമാതരം പാടുമ്പോൾ കേരളത്തിൽ ജിഹാദികൾക്ക് കൂട്ടുപിടിച്ച് വന്ദേമാതരത്തെ എതിർക്കുന്ന സമീപനമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാർ. ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രസ്വാഭിമാന തിരംഗ യാത്ര കിഴക്കേകോട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്തിന് ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് കെ. വി.ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ഡോ.വി.ആതിര,ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ,ജില്ലാ സെക്രട്ടറി മുരളി കുളങ്ങാട്ട്,സുരേന്ദ്രൻ ഐനിക്കുന്നത്ത്,കൗൺസിലർമാരായ വിൻഷി അരുൺകുമാർ,മുംതാസ് ചിഞ്ചു,മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.നിമേഷ്,പ്രിയ അനിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |