
അന്തിക്കാട്:ചുമട്ടുത്തൊഴിലാളിയെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് കണ്ടശ്ശാംകടവ് അങ്ങാടിയിലെ സനൂപ്,മെജോ എന്നിവർക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നായ സനൂപിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സനൂപിന്റെ കാലിന്റെ തുടയിലാണ് കടിച്ചത്. തുടർന്ന് മെജോക്ക് നേരേയും ആക്രമണമുണ്ടായി. കടിയേറ്റ സനൂപിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പ് നടത്തി. കടിച്ച തെരുവ് നായയെ പിന്നീട് ബോട്ട് ജെട്ടിയിൽ ചത്ത നിലയിൽ കാണപ്പെട്ടു. മണലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചത്ത നായയെ മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. പേ വിഷബാധ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |