അതിരപ്പിള്ളി: പൊരിങ്ങൽക്കുത്തിൽ സ്‌കൂളിന്റെ കഞ്ഞിപ്പുര തകർത്ത് കാട്ടാനകൾ. ഗവ. എൽ.പി സ്‌കൂളിന്റെ കഞ്ഞിപ്പുരയാണ് ഇന്നലെ പുലർച്ചെ ആനക്കൂട്ടം തകർത്തത്. തുമ്പിക്കൈകൊണ്ട് ജനൽ പൊളിച്ചുമാറ്റിയ ആനകൾ അകത്തുണ്ടായിരുന്ന അരിയും പലവ്യഞ്ജനങ്ങളും ഭക്ഷിച്ചു. പലസാധനങ്ങളും പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണ്. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. ഷോളയാർ റേഞ്ച് ഓഫീസിലെ വനപാലകർ സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |