
തൃശൂർ: മനുഷ്യവന്യജീവി സംഘർഷവും പരിഹാരങ്ങളും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന 'ഹ്യൂമൻ വൈൽഡ് ലൈഫ് കോൺഫ്‌ളിക്ട്: സയൻസ് ആൻഡ് സൊസൈറ്റി' എന്ന പുസ്തകം പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർക്ക് ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.കേരള വനം വന്യജീവി വകുപ്പും കെ.എസ്.സി.എസ്.ടി.ഇ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും (കെ.എഫ്.ആർ.ഐ.) സംയുക്തമായാണ് പുസ്തകം തയ്യാറാക്കിയത്. ഡോ. എ.വി. രഘു, രാജു കെ. ഫ്രാൻസിസ്, ഡോ. പ്രമോദ് ജി. കൃഷ്ണൻ, ഡോ. കണ്ണൻ സി.എസ്. വാര്യർ എന്നിവർ ചേർന്നാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |