SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

ബി.കെ.എസ് ജില്ലാ പ്രവർത്തക സമ്മേളനം

photo

തൃശൂർ : ഭാരതീയ കിസാൻ സംഘിന്റെ ജില്ലാ പ്രവർത്തക സമ്മേളനം 16 ന് വൈകിട്ട് 3ന് പൂങ്കുന്നം ടി.ജി.എസ്.എം സരസ്വതി വിദ്യാനികേതൻ ഹാളിൽ നടക്കും.'എല്ലാ വീടുകളും കൃഷിയിടങ്ങൾ, എല്ലാവരും കർഷകർ' എന്ന സന്ദേശമുയർത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ കാർഷിക മേഖല അതിസങ്കീർണ്ണമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഭൂവിനിയോഗ രീതിയിലും വിളപരിവർത്തനത്തിലും കാർഷിക പരിപാലന സംവിധാനത്തിലും ഉണ്ടായിരിക്കുന്ന അശാസ്ത്രീയ സമീപനങ്ങൾ വലിയ കാർഷിക പ്രതിസന്ധികൾക്ക് കാരണമായിട്ടുണ്ടെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സംഘാടക സമിതി ചെയർമാൻ സി. വാസുദേവൻ വലപ്പാട്, എം.എസ്. ബാബുരാജ്, പി.ആർ. നാരായണൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL