
തൃശൂർ: കുടുംബശ്രീ ജില്ലാ മിഷൻ തൃശൂരിന്റെ ആഭിമുഖ്യത്തിൽ 'കെയർ സെന്റർ' ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹരിത കർമ്മസേന അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കം. തൃശൂർ പൂങ്കുന്നത്തുള്ള കെയർ സെന്റർ ഹോസ്പിറ്റലിൽ ഇന്നലെ മുതൽ ആരംഭിച്ച ക്യാമ്പ് ഒക്ടോബർ 13 വരെയുണ്ടാകും. കുടുംബശ്രീ മുഖേന റഫർ ചെയ്യുന്ന വനിതകൾക്ക് സൗജന്യ പ്രാഥമിക കൺസൾട്ടേഷൻ, വന്ധ്യതാ ചികിത്സയ്ക്കും രോഗനിർണയ സേവനങ്ങൾക്കും ഇളവുകൾ, മുൻഗണനാ അപ്പോയിന്റ്‌മെന്റ് എന്നിവ ലഭ്യമാകും.
ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിജിത് കെ. ദീപക്, ഡോക്ടർമാരായ നിർമൽ കൃഷ്ണൻ, നിമ്മി നിർമൽ, മീര, ശ്രീജ, അവിനാശ് നായർ, പ്രശാന്ത്, ആതിര ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |