
തൃശൂർ: ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന 'മെറിറ്റ് ഡേ' ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേവമാത എഡ്യുക്കേഷൻ കൗൺസിലർ ഫാ. ലിജോ പോൾ അദ്ധ്യക്ഷനാകും. പത്താം ക്ലാസിൽ 65 പേരും പന്ത്രണ്ടാം ക്ലാസിൽ 41 പേരുമാണ് ഫുൾ എ വൺ നേടിയത്. പ്രിൻസിപ്പൽ ഫാ. ജോയ്‌സ് എലുവത്തിങ്കൽ, അക്കാഡമിക് കോ-ഓർഡിനേറ്റർ ആറ്റ്‌ലി ടി. ജോൺ, അദ്ധ്യാപകരായ കെ.എം. എലിസബത്ത്, സ്മിത മാനുവൽ, എലിസബത്ത് ചെറിയാൻ, വിദ്യാർത്ഥി പ്രതിനിധി ആദിത്ത് രാജേഷ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |