SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

ക്ഷേമനിധി ഓഫീസ് മാർച്ചും ധർണയും

citu
വിവിധാ വശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളികൾ തൃശൂർ ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയധർണ്ണ കെ.കെ. രാമചന്ദ്രൻ എം.എൽ .എ . ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

തൃശൂർ: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് മാർച്ചും ധർണയും നടത്തി. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പുനഃസംഘടിപ്പിക്കുക, തൊഴിലാളികളുടെ ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക, ക്ഷേമനിധി ബോർഡ് ജീവനക്കാരുടെ അന്യായ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡിലെ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള തീരുമാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. കെ. കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. എ. ഗോപി അദ്ധ്യക്ഷനായി. കെ.ആർ.രവി , പി.ആർ. പ്രസാദ്, എം.എൻ. മുരളീധരൻ, എം.ആർ. കൃഷ്ണൻകുട്ടി, കെ.ഡി. ബെന്നി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL