
തൃശൂർ: ക്ഷേമപദ്ധതി പെൻഷൻ കുടിശിക വിതരണം,തുല്യജോലിക്ക് തുല്യവേതനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.എം.എസ് 17ന് രാവിലെ 10ന് തൃശൂർ കളക്ടറേറ്റിലേക്ക് ധർണ നടത്തും. ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൊഴിൽമേഖലയിലെ ചൂഷകർക്കെതിരെ കടുത്ത ശിക്ഷാനിയമം നടപ്പാക്കുക, ബാങ്ക് പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കുക,എൽ.ഐ.സി ജീവനക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് ആവശ്യങ്ങൾ.ഉടൻ സമ്മേളനം വിളിച്ച് തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. വാർത്താസമ്മേളനത്തിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, പ്രസിഡന്റ് കെ.വി.വിനോദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി.കൃഷ്ണൻ, എം.കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |