
തൃശൂർ: ചെസ് തൃശൂർ സംഘടിപ്പിച്ച ഓപ്പൺ ബ്ലിറ്റ്‌സ് ചെസ് ടൂർണമെന്റിൽ നീവ് സജീവ് ചാമ്പ്യൻ. പി.ജി. അശ്വിൻ രണ്ടാം സ്ഥാനവും ശരവണൻ സുധീഷ് മൂന്നാം സ്ഥാനവും നേടി. ശ്രീജൻ എൻ.ജി,ഋതുരാഗ് മോഹൻ, ലൈജു സി.ടി.എന്നിവർ തുടർന്നുള്ള സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങളുടെ ഉദ്ഘാടനം രക്ഷാധികാരി അജിത് കുമാർ രാജ നിർവഹിച്ചു. പ്രശസ്ത ചെസ് താരങ്ങളായ ജോ പറപ്പിള്ളി, കെ.എസ്.പ്രീത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രൊഫ.എൻ.ആർ.അനിൽകുമാർ,സി.ടി.അഗസ്റ്റിൻ,വി.എസ്. മനിൽ,ഓഷിൻ അനിൽ കുമാർ എന്നിവർ സംസാരിച്ചു. മറ്റ് വിജയികൾ: ധ്യാൻ ഷാനു (ബെസ്റ്റ് അണ്ടർ 10), പാർവതി കെ.വി (ബെസ്റ്റ് അണ്ടർ 15), ധ്വനി എം.(ബെസ്റ്റ് വുമൺ),ആന്റണി സിമേത്തി (ബെസ്റ്റ് വെറ്ററൻ), യശ്വന്ത് വി.ബി.(ബെസ്റ്റ് ചെസ് അക്കാഡമി പ്ലെയർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |