SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

തെക്കെ ഗോപുരനടയിൽ നാളെ ഭീമൻ അത്തപ്പൂക്കളം വിടരും

d

തൃശൂർ: ഓണാഘോഷങ്ങളുടെയും ടൂറിസം വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് വടക്കുന്നാഥന്റെ തെക്കെ ഗോപുരനടയിൽ നാളെ ഭീമൻ അത്തപ്പൂക്കളം ഒരുങ്ങും. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ 18വർഷമായി തുടരുന്ന ചടങ്ങിനായി കിന്റൽ കണക്കിന് പൂക്കളാണ് ഉപയോഗിക്കുന്നത്.

പൂക്കളത്തിനായുള്ള സ്‌കെച്ച് തയ്യാറായി. ഇന്ന് പൂക്കൾ സ്വരൂപിച്ച് വെട്ടിയൊരുക്കും. 16ന് പുലർച്ചെ വടക്കുന്നാഥന്റെ നിയമവെടിക്ക് ശേഷം എം.കെ.കണ്ണൻ ആദ്യപൂക്കൾ അർപ്പിക്കുന്നതോടെ 150ഓളം പ്രവർത്തകർ ചേർന്ന് പൂക്കളം പൂർത്തിയാക്കും. രാവിലെ 9.45ന് രാജൻ ജെ.പല്ലൻ എം.എൽ.എ പതാക ഉയർത്തും. 10ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രനും മേയർ ഡോ.നിജി ജസ്റ്റിനും ചേർന്ന് അത്തപ്പൂക്കള സമർപ്പണം നിർവഹിക്കും. കിഴക്കുംപാട്ടുകര കുമ്മാട്ടി സംഘത്തിന്റെയും തൃശൂർ വാദ്യഗുരുകുലം വിദ്യാർത്ഥികളുടെ പഞ്ചാരിമേളവും അരങ്ങേറും.

വൈകിട്ട് 6ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.വി.ജയകുമാർ 'ദീപചാർത്ത്' ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനത്തിൽ കെ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. എ.പ്രസാദ്, പൂർണിമ സുരേഷ്, ജി.രാജേഷ് എന്നിവർ സംസാരിക്കും. അജിത വിജയൻ, അഡ്വ.ദീപ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനിതകളുടെ കൈകൊട്ടിക്കളിയുമുണ്ടാകും.

സംഘാടക സമിതി യോഗത്തിൽ മുൻ എം.എൽ.എ എം.കെ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ.ഷോബി ടി.വർഗീസ്, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, വി.കെ.രവീന്ദ്രൻ, കെ.കെ.സോമൻ, സി.എൻ.ചന്ദ്രൻ, സണ്ണി ചക്രമാക്കൽ, ഇ.എൻ.ഗോപി, ആർ.എച്ച്.ജമാൽ, ആനന്ദപ്രസാദ്, എ.ജി.സുരേഷ്, മനോജ് ചെമ്പിൽ, ടി.ഡി.ജോസ്, കെ.കെ.പ്രശാന്ത്, പി.എം.സുരേഷ് ബാബു, ജോബി തോമസ്, ഐ.എ.റപ്പായി, എസ്.സുബ്രഹ്മണ്യൻ സ്വാമി, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, വിനോദ് കുറുവത്ത്, സി.കെ.ജഗന്നിവാസൻ, സി.എൻ.ഗോവിന്ദൻകുട്ടി, പി.എ.സുഗുണൻ, രാജൻ ഐനിക്കുന്നത്ത്, വൈലൂർ സുബ്രഹ്മണ്യൻ സ്വാമി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL