SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

 സ്റ്റേഷൻ ഭരണം യുവത്വത്തിലേക്ക് 39ൽ 29സ്റ്റേഷനുകളിലും എസ്.എച്ച്.ഒ ഇനി എസ്.ഐമാർ

f

തൃശൂർ: സിറ്റി,റൂറൽ പരിധികളിലെ സി.ഐമാരുടെ ചുമതലകൾ പുനഃസംഘടിപ്പിച്ചതോടെ ജില്ലയിലെ 39ൽ 29പൊലീസ് സ്റ്റേഷനുകളിലും എസ്.ഐമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാകും (എസ്.എച്ച്.ഒ). തൃശൂർ സിറ്റി പരിധിയിലെ 20 സ്റ്റേഷനുകളിൽ ഏഴിടത്തും റൂറൽ പരിധിയിലെ 19ൽ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലും മാത്രമാകും ഇനി സി.ഐമാർ നേരിട്ട് സ്റ്റേഷൻ ഭരണം നടത്തുക. മറ്റ് സ്റ്റേഷനുകളിൽ ഒന്നിലധികം സ്റ്റേഷനുകളുൾപ്പെടുത്തി സർക്കിൾ സംവിധാനം നടപ്പാക്കും വിധമാണ് ക്രമീകരണം. പുതിയ സംവിധാനത്തോടെ സിറ്റി പരിധിയിൽ അവശേഷിക്കുന്ന ഏഴ് സി.ഐമാർക്ക് മറ്റ് ചുമതലകൾ നൽകേണ്ടിവരും. സിറ്റിയിൽ ആകെ ഏഴ് സർക്കിളുകളാണുണ്ടാകുക. റൂറൽ പരിധിയിൽ പുതിയ ഉത്തരവ് പ്രകാരം ഒൻപത് സർക്കിളുകളുണ്ടാകും. ക്രമീകരണത്തിന്റെ ഭാഗമായി ഇവിടെയും 7സി.ഐമാരെ മറ്റ് ചുമതലകളിലേക്ക് മാറ്റേണ്ടിവന്നേക്കും. സിറ്റി, റൂറൽ പരിധികളിൽ ഓരോ വനിതാ പൊലീസ് സ്റ്റേഷനും ഓരോ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും വീതമുണ്ട്. സിറ്റി പരിധിയിലുള്ള ഏഴ് സി.ഐമാരെ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടിവരും.

സി.ഐ എസ്.എച്ച്.ഒയായ സ്റ്റേഷനുകൾ
തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, ഒല്ലൂർ, വിയ്യൂർ, ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം, വടക്കാഞ്ചേരി.

 ജില്ലയിലെ സർക്കിളുകൾ

തൃശൂർ സിറ്റി സബ് ഡിവിഷൻ:

1. തൃശൂർ വെസ്റ്റ് സർക്കിൾ (നെടുപുഴ,തൃശൂർ വെസ്റ്റ്)
2. പേരാമംഗലം സർക്കിൾ (പേരാമംഗലം, മെഡി.കോളേജ് സ്റ്റേഷനുകൾ),

ഒല്ലൂർ സബ് ഡിവിഷൻ:

3. മണ്ണുത്തി സർക്കിൾ (മണ്ണുത്തി, പീച്ചി സ്റ്റേഷനുകൾ)


ഗുരുവായൂർ സബ് ഡിവിഷൻ:
4. ചാവക്കാട് സർക്കിൾ (ചാവക്കാട്, വടക്കെക്കാട് സ്റ്റേഷനുകൾ),

5. ഗുരുവായൂർ സർക്കിൾ (ഗുരുവായൂർ, പാവറട്ടി സ്റ്റേഷനുകൾ).


കുന്നംകുളം സബ് ഡിവിഷൻ:
6. ചെറുതുരുത്തി സർക്കിൾ (ചെറുതുരുത്തി, എരുമപ്പെട്ടി സ്റ്റേഷനുകൾ),

7. ചേലക്കര സർക്കിൾ (ചേലക്കര, പഴയന്നൂർ സ്റ്റേഷനുകൾ).

 തൃശൂർ റൂറൽ

സി.ഐ എസ്.എച്ച്.ഒയായ സ്റ്റേഷനുകൾ:
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ.


സർക്കിളുകൾ:


ഇരിങ്ങാലക്കുട സബ് ഡിവിഷൻ:

1. കാട്ടൂർ സർക്കിൾ (കാട്ടൂർ സ്റ്റേഷൻ, വനിതാ സ്റ്റേഷൻ),

2. അന്തിക്കാട് സർക്കിൾ (അന്തിക്കാട്, ചേർപ്പ് സ്റ്റേഷനുകൾ),

3. മാള സർക്കിൾ (മാള, ആളൂർ സ്റ്റേഷനുകൾ).


ചാലക്കുടി സബ് ഡിവിഷൻ:

4. ചാലക്കുടി സർക്കിൾ (ചാലക്കുടി, കൊരട്ടി സ്റ്റേഷനുകൾ),

5. അതിരപ്പള്ളി സർക്കിൾ (അതിരപ്പള്ളി, മലക്കപ്പാറ സ്റ്റേഷനുകൾ),

6. കൊടകര സർക്കിൾ (കൊടകര, വെള്ളിക്കുളങ്ങര സ്റ്റേഷനുകൾ),

7. പുതുക്കാട് സർക്കിൾ (പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകൾ).


കൊടുങ്ങല്ലൂർ സബ് ഡിവിഷൻ:

8. മതിലകം സർക്കിൾ (മതിലകം, കയ്പമംഗലം സ്റ്റേഷനുകൾ),

9. വലപ്പാട് സർക്കിൾ (വലപ്പാട്, വാടാനപ്പള്ളി സ്റ്റേഷനുകൾ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL