SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

മുതിർന്ന പൗരന്മാരെ ആദരിക്കൽ

e

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. ഉദ്ഘാടനം കോർപ്പറേഷൻ മേയർ മേയർ ഡോ.നിജി ജസ്റ്റിൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി. നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ദേഹം ദേശീയ പതാക ഉയർത്തി. മുതിർന്ന പൗരന്മാർക്കായുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതിയും സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചുള്ള പ്രിവിലേജ് കാർഡിന്റെ വിതരണവും ഡിവിഷൻ കൗൺസിലർ അഡ്വ. രേഷ്മ എം. മേനോൻ നിർവഹിച്ചു. 'സ്വയം വർദ്ധിനി' നിക്ഷേപം മുൻ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണൻ ഏറ്റുവാങ്ങി. സി.സാജൻ, സാജിദ് അബൂബക്കർ, കെ. ചന്ദ്രമോഹൻ, വി. ശ്രീകുമാർ, കെ. സേതുമാധവൻ, കെ.ജെ. ദേവസി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL