SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

കാർഷിക സർവകലാശാലയിൽ സ്വാതന്ത്ര്യദിനാഘോഷം

kau

മണ്ണുത്തി: കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വൈസ് ചാൻസലർ ഡോ. ടി. സജിതാ റാണി ദേശീയപതാക ഉയർത്തി സന്ദേശം നൽകി. തുടർന്ന് സർവകലാശാല സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വൈസ് ചാൻസലർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. സർവകലാശാല ആസ്ഥാനത്തെ സി. അച്യുതമേനോൻ മെമ്മോറിയൽ അക്കാദമിക് ആൻഡ് റിസർച്ച് മാനേജ്‌മെന്റ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ ജനറൽ കൗൺസിൽ അംഗങ്ങൾ, രജിസ്ട്രാർ ഡോ. എഫ്. മറിയ റെജീന, വിവിധ ഡയറക്ടർമാർ, ഡീന്മാർ, അദ്ധ്യാപക–അനദ്ധ്യാപക ജീവനക്കാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. സർവകലാശാല സമൂഹവും വിദ്യാർഥികളും അവതരിപ്പിച്ച കലാപരിപാടികളോടെയാണ് സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL