
തൃശൂർ: പാട്ടുരായ്ക്കൽ ദേശത്തിന്റെ പുലിപ്പടയിൽ കൗതുകമായി അമ്മപ്പുലിയും കുട്ടിപ്പുലിയും. ഗുരുവായൂർ കോട്ടപ്പടി സ്വദേശിനിയായ ഹരിതയും ഏഴുവയസുകാരിയായ മകൾ ശ്രീദുർഗയുമാണ് പുലിവേഷത്തിൽ എത്തിയത്. ഇരുപത്തിയാറുകാരിയായ ഹരിത രണ്ടാം തവണയാണ് സ്വരാജ് റൗണ്ടിൽ പുലികളിക്കിറങ്ങുന്നത്. അതേസമയം, മകൾ ശ്രീദുർഗ ആദ്യമായാണ് പുലിവേഷമണിഞ്ഞ് സ്വരാജ് റൗണ്ടിലെത്തുന്നത്. നേരത്തെ ഇരിങ്ങാലക്കുടയിലും ശ്രീദുർഗ പുലിവേഷം കെട്ടിയിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം പുലികളിയുടെ ആവേശത്തിലേക്ക് ചുവടുവെക്കാനായതിന്റെ വലിയ സന്തോഷത്തിലാണ് കൊച്ചുമിടുമി ശ്രീദുർഗ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |