SignIn
Kerala Kaumudi Online
Monday, 31 August 2026 1.19 AM IST

ഡോ.എം.പി.പരമേശ്വരൻ അനുസ്മരണം

pic

വിയ്യൂർ: ജനകീയ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും ആണവശാസ്ത്രജ്ഞനുമായിരുന്ന ഡോ.എം.പി. പരമേശ്വരനെ അനുസ്മരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചത്. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.ആർ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. എന്തിനേയും ഏതിനെയും നിരന്തരം ചോദ്യം ചെയ്യുന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രം പിന്തുടരുന്ന ആളായിരുന്നു എം.പിയെന്ന് അദ്ദേഹം പറഞ്ഞു. ഭൗതികശാസ്ത്രത്തേയും പരസ്പരം സംവദിക്കാൻ വിട്ടുകൊടുത്ത ശാസ്ത്രജ്ഞനായിരുന്നു എം പിയെന്ന് ഓൺലൈൻ മാഗസിൻ ദ വയറിനെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. പരിഷത്ത് മേഖലാപ്രസിഡന്റ് ടി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് മുൻ ജില്ലാപ്രസിഡന്റ് പ്രൊഫ.സി.വിമല, ടി.സത്യനാരായണൻ, സി.ബാലചന്ദ്രൻ , ഐ.കെ.മണി, വി.കെ.മുകുന്ദൻ, ടി.എൻദേവദാസ് എന്നിവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ഡോ.എം.പിയുടെ ഓർമ്മച്ചിത്രപ്രദർശനം സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL