
തൃശൂർ: മഹാത്മ അയ്യങ്കാളിയുടെ 163ാമത് ജന്മദിനത്തിന്റെ ഭാഗമായി പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. തൃശൂർ അഴീക്കോടൻ സ്മാരക മന്ദിര ഹാളിൽ നടന്ന പരിപാടി സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പി.കെ.എസ്. ജില്ലാ സെക്രട്ടറി കെ.വി. രാജേഷ് അദ്ധ്യക്ഷനായി. പി.കെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശിവരാമൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ. പുരുഷോത്തമൻ, കെ.എ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. കൂടാതെ പി.എ. ലജുകുട്ടൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, പി.കെ. കൃഷ്ണൻകുട്ടി, ശശികല സുബ്രഹ്മണ്യൻ, ബിന്ദുകുമാരൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |