
ചാവക്കാട്: പ്രവാസി വെൽഫെയർ ഫോറം ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രണ്ടു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം മുഹമ്മദ് പൊന്നാനിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി അക്ബർ പെലാമ്പാട്ടിയെയും സെക്രട്ടറിയായി സി.എം. അബ്ദുൽ അസീസ്, ട്രഷററായി ടി.എം. കുഞ്ഞിപ്പ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി വാഹിദ് കൊട്ടാരത്തിൽ, ജോയിന്റ് സെക്രട്ടറിയായി ശരീഫ് ടി.വി. എന്നിവരെയും തിരഞ്ഞെടുത്തു. ഗുരുവായൂർ മണ്ഡലം കൺവീനർ ടി.കെ. താഹിർ,വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |