
തൃശൂർ: ദളിത് ക്രൈസ്തവരുടെ സംവരണത്തിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന അയ്യങ്കാളി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. മഹാത്മാ അയ്യങ്കാളി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ആ സമ്മേളനത്തിലെ പ്രസംഗത്തിൽ ദളിത് കൈസ്തവരുടെ സംവരണത്തെ കുറിച്ച് പ്രതിപാദിച്ചത് ശരിയായില്ല. മുഖ്യമന്ത്രിയുടെ മത ന്യൂനപക്ഷ പ്രീണനനയത്തിന്റെ മുഖം ഇതിലൂടെ വീണ്ടും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പട്ടികജാതി ജനതയുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |