SignIn
Kerala Kaumudi Online
Monday, 31 August 2026 1.20 AM IST

ഓണത്തിരക്കില്ലാതെ അതിരപ്പിള്ളി

photo

ചാലക്കുടി: ഓണം അവധിക്കാല സമാപനത്തിലും അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് കുറഞ്ഞു. ഞായറാഴ്ച അതിരപ്പിള്ളിയിലും വാഴച്ചാലിലുമായി നാലായിരത്തോളം വിനോദസഞ്ചാരികളാണ് എത്തിയത്. ശനിയാഴ്ചയും ഇത്രത്തോളം സഞ്ചാരികൾ മാത്രമാണ് എത്തിയിരുന്നത്.
കഴിഞ്ഞ വർഷം ഓണക്കാലത്ത് അതിരപ്പിള്ളിയിൽ റെക്കാഡ് തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ചത്ര സഞ്ചാരികൾ എത്തിയില്ല. വാഹന പാർക്കിങ്ങിനുള്ള സ്ഥലപരിമിതിയാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ അതിരപ്പിള്ളി മേഖലയിൽ ഗതാഗത സ്തംഭനം പതിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL