
വടക്കാഞ്ചേരി : വാഴാനി ടൂറിസം കേന്ദ്രത്തിൽ നടന്ന വാഴാനി ഫെസ്റ്റിൽനിന്ന് ഗേറ്റ് കളക്ഷനായി ലഭിച്ചത് 1.80 ലക്ഷം രൂപ. 26 മുതൽ 29 വരെ വൻ ജനതിരക്കാണ് അനുഭവപ്പെട്ടത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സർക്കാർ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് 4 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈദ്യുത ദീപാലങ്കാരം,ഗാനമേള,നൃത്തനൃത്ത്യങ്ങൾ, വീരനാട്യ മത്സരം, നാടൻ പാട്ട് എന്നിവയാണ് സംഘടിപ്പിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിൽ,തെക്കുംകര പഞ്ചായത്ത് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഓണം ഫെസ്റ്റ് ഇതോടെ സമാപിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണിക്കൃഷ്ണൻ , വാഴാനി ഇറിഗേഷൻ അസി: എൻജിനീയർ പി.എസ്. സാൽവിൻ, ടി.വി.സുനിൽകുമാർ, ടി.സി.മനോജ്,ഇ.എൻ.ശശി, കെ.ഹരികുമാർ എന്നിവരടങ്ങിയ കമ്മിറ്റിക്കായിരുന്നു നടത്തിപ്പ് ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |