SignIn
Kerala Kaumudi Online
Monday, 07 September 2026 1.19 AM IST

ജില്ലാതല അദ്ധ്യാപക ദിനാഘോഷം

teacher

തൃശൂർ: ഡോ.എസ്.രാധാകൃഷ്ണന്റെ സ്മരണയിൽ നടന്ന ജില്ലാതല അദ്ധ്യാപക ദിനാഘോഷം രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ ഡോ.നിജി ജസ്റ്റിൻ അദ്ധ്യക്ഷയായി. സംസ്ഥാന പാരന്റ് ടീച്ചർ അസോസിയേഷന്റെ മാതൃകാ അദ്ധ്യാപക അവാർഡ് കരസ്ഥമാക്കിയ ഗവ.മോഡൽ ഗേൾസ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക ഡോ.കെ.പി.ബിന്ദുവിനെ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ സാലിഹ് പുളിയഞ്ഞാലിൽ ഉപഹാരം നൽകി ആദരിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഡി.ശ്രീജ,ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ.വർഗീസ്,ഇരിങ്ങാലക്കുട ഡി.ഇ.ഒ ഇൻ ചാർഡ് എം.എസ്.രാജീവ്, പ്രോഗ്രാം കൺവീനർ എൻ. ലിജോ ലൂയിസ്,വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ഷൈല തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL