SignIn
Kerala Kaumudi Online
Monday, 07 September 2026 12.48 AM IST

എൽ.ഡി.എഫിനെ തകർക്കാൻ നീക്കം

cpi

തൃശൂർ: സി.പി.ഐയുടെ നേതൃത്വത്തിൽ കെട്ടിപ്പടുത്ത എൽ.ഡി.എഫിനെ തകർക്കാൻ ഇടതുപക്ഷ വിരുദ്ധരും വലതുപക്ഷ മാദ്ധ്യമങ്ങളും ചേർന്നു സംഘടിതമായ നീക്കം നടത്തുന്നതായി ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ. വെളിയന്നൂർ അദ്ധ്യാപക ഭവൻ ഹാളിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന സി.പി.ഐ ജില്ലാതല പാർട്ടി സ്‌കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു. എൽ.ഡി.എഫ് വിരുദ്ധർ ഒരുക്കുന്ന കെണിയിൽ പാർട്ടി പ്രവർത്തകർ വീണുപോകാൻ പാടില്ല. ചില ആളുകൾ ഇപ്പോഴത്തെ താത്കാലിക പരാജയത്തെ മുൻനിറുത്തി വിധിന്യായം പ്രസ്താവിക്കുന്നത് ചരിത്രവസ്തുതകൾക്ക് നിരക്കാത്തതാണ്. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.എൻ.ജയദേവൻ പതാക ഉയർത്തി. കെ.കെ.വത്സരാജ് എം.എൽ.എ, വി.എസ്.സുനിൽകുമാർ,ടി.ആർ.രമേഷ്‌കുമാർ,ഇ.എം സതീശൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL