
തൃശൂർ: കേരളവും തമിഴ്‌നാടും ചേർന്നുള്ള സംയോജിത ടൂറിസം പദ്ധതികൾ ഒരുക്കുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ. തൃശൂർ ഡി.സി.സിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉത്സവങ്ങളെ ചേർത്തിണക്കി ഫെസ്റ്റിവൽ-പിൽഗ്രിം ടൂറിസം വ്യാപിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും കൂട്ടിച്ചേർത്തു. ജില്ലാ കോൺഗ്രസ് ഓഫീസിലെത്തിയ എസ്.രാജേഷ് കുമാറിനെ ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ,മേയർ നിജി ജസ്റ്റിൻ, സുനിൽ അന്തിക്കാട്,കെ.ബി.ശശികുമാർ,കെ.കെ.ബാബു,സിജോ കടവിൽ,കെ.എച്ച്.ഉസ്മാൻ ഖാൻ, എം.എസ്.ശിവരാമകൃഷ്ണൻ, ബൈജു വർഗീസ്, കെ.പി.രാധാകൃഷ്ണൻ, ബഷീർ അഹമ്മദ്, ഹാപ്പി മത്തായി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |