SignIn
Kerala Kaumudi Online
Monday, 07 September 2026 12.48 AM IST

അപകടസ്ഥലം തമിഴ്നാട് മന്ത്രി സന്ദർശിച്ചു

d

കയ്പമംഗലം: ദേശീയപാതയിൽ കഴിഞ്ഞ ദിവസം 8വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ പനമ്പിക്കുന്നിലെ അപകടസ്ഥലം തമിഴ്നാട് ടൂറിസം മന്ത്രി എസ്.രാജേഷ് കുമാർ സന്ദർശിച്ചു. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സക്കരിയ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി.മേനോൻ, ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിൻ,ഒ.എ. ജെൻട്രിൻ,സി.ജെ.ജോഷി,ടി.എസ്.ശശി തുടങ്ങിയവരും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL