
ഇരിങ്ങാലക്കുട: കലാസദനം സർഗസംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. കാട്ടൂർ ടി.കെ ബാലൻ ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനം മാദ്ധ്യമപ്രവർത്തകൻ സി.കെ.ഹസ്സൻകോയ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം കവി പ്രകാശൻ ഇഞ്ചക്കുണ്ട് നിർവഹിച്ചു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. മുഹമ്മദ് ഇബ്രാഹിം (സിംപ്‌സൺ ഇബ്രു), കെ.ദിനേശ് രാജ,രാധാകൃഷ്ണൻ വെട്ടത്ത്, സി.വി ശ്രീലത,വി.ആർ ലിഷോയ്,ഷീജ പവിത്രൻ, രാധാകൃഷ്ണൻ കിഴുത്താണി, ഇ.പി വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കാട്ടൂർ രാമചന്ദ്രൻ ( പ്രസിഡന്റ്),രാധാകൃഷ്ണൻ കിഴുത്താണി,പി.ബി.നന്ദകുമാർ (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഇബ്രാഹിം (സെക്രട്ടറി) സി.എഫ് റോയ്,ഇ.വി സുരേഷ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |