SignIn
Kerala Kaumudi Online
Monday, 07 September 2026 12.48 AM IST

സൗജന്യ മെഡിക്കൽ ക്യാമ്പ്

d

ഇരിങ്ങാലക്കുട: വെളയനാട് സെന്റ് മേരീസ് പള്ളി കെ.സി.വൈ.എമ്മിന്റെയും കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വെളയനാട് ലോവർ പ്രൈമറി സ്‌കൂൾ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഫാ.ജിനു വെണ്ണാട്ടുപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ സുമി ജോസ് അദ്ധ്യക്ഷയായി. ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയായി. സൗകര്യങ്ങൾ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയർ, മെട്രോ ഐ കെയർ ഒരുക്കി.മെട്രോ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ.എം.ആർ രാജീവ്,ഡോ.നാരായണൻകുട്ടി,കണ്ണ് രോഗവിഭാഗം ഡോ. സുജ ജോർജ് എന്നിവർ രോഗികളെ പരിശോധിച്ചു. ആബേൽ പുല്ലക്കര ജയ്‌സൺ പാറേക്കാടൻ ,പോൾ പാറയിൽ,ബെയ്‌സൽബാബു, ജോൺസൺ നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL