
തൃശൂർ: മരണത്തിനു കിഴടങ്ങും മുൻപ് എടുത്ത ഗ്രുപ്പ് ഫോട്ടോ നൊമ്പരകാഴ്ചയാകുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മദ്യലഹരിയിൽ കാറോടിച്ചുണ്ടായ അപകടത്തിൽ മരിച്ച ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ നൂറുദ്ദീന്റെ മകൻ മുനീർ (35), ഭാര്യ ഷിഫ്‌ന (24), മകൻ എമിൽ ഐബക്ക് എന്നിവർ ഉമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് പങ്കെടുത്തു വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോഴാണ് ഹാളിൽ വെച്ചു മൂന്നുപേരും കൂടി ഗ്രുപ്പ് ഫോട്ടോ എടുത്തത്. അപകടം നടക്കുന്നതിനു അരമണിക്കൂർ മുൻപായിരുന്നു ചിത്രം എടുത്തത്. എല്ലാവരും ചേർന്നു സന്തോഷത്തോടെ ഹാളിൽ നിന്ന് യാത്രയാക്കി കുറച്ചു കഴിഞ്ഞപ്പോൾ ആ ദുരന്തവാർത്ത അവിടെ ഉള്ളവരെ തേടിയെത്തി. മറ്റു കുടുംബാംഗങ്ങളെ കാറിൽ യാത്രയാക്കിയ ശേഷമാണ് മുനീറും കുടുംബവും ബുള്ളറ്റിൽ വീട്ടിലേക്ക് പുറപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |