തൃശൂർ: ഒറ്റപ്പാലം ഗായത്രി നമ്പൂതിരി സഭ ആർദ്രാമൃതം കൈകൊട്ടിക്കളി സംഘം പന്തിരുകുലത്തിന്റെ കഥ തിരുവാതിരകളിയിലൂടെ അവതരിപ്പിക്കുന്നു. 'പന്തിരുകുലഗാഥ ആർദ്രോദ്യമത്തിലൂടെ...' എന്ന പരിപാടി ഒക്ടോബർ 20ന് വൈകിട്ട് 4ന് റീജ്യണൽ തിയേറ്ററിൽ ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ ഉദ്ഘാടനം ചെയ്യും. പന്തിരുകുലത്തിലെ ഭൂരിഭാഗം പേരുടെയും പിൻമുറക്കാരെ നേരിൽകണ്ട് വിവരങ്ങൾ ശേഖരിച്ചാണ് ഒന്നര മണിക്കൂർ നീളുന്ന കലാവിഷ്‌കാരം തയ്യാറാക്കിയത്. 17 മുതൽ 56 വയസ്സുവരെയുള്ള 15 സ്ത്രീകളുടെ കൂട്ടായ്മയാണ് തിരുവാതിരകളി അവതരിപ്പിക്കുന്നത്. ഒരുവർഷത്തെ പരിശീലനത്തിന് ശേഷം അരങ്ങിലെത്തുന്ന പരിപാടിയുടെ പാട്ടും ചുവടും ഇവർ തന്നെയാണ് തയ്യാറാക്കിയത്.
14 പാട്ടുകൾ
പന്തിരുകുലത്തിലെ ഓരോരുത്തരെയും കുറിച്ചുള്ള 12 പാട്ടുകളും ഗണപതിസരസ്വതി സ്തുതിയും മംഗളവും ഉൾപ്പെടെ ആകെ 14 പാട്ടുകളാണുള്ളത്. ഓരോ പാട്ടും 2 മുതൽ 6 മിനിറ്റ് വരെ നീളുന്നതാണ്. ആർ.എൽ.വി.നവ്യ അനിലാണ് പാട്ടുകൾ രചിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ബീന തടുക്കശ്ശേരി, ഷീല പാറയ്ക്കാട്, നിഷ പെരുമ്പടപ്പ്, രതി പെരുമ്പടപ്പ്, ശാന്തി മണപ്പിള്ളി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |