ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരുമാസത്തെ ഭണ്ഡാരം വരവായി 7,85,99,249 രൂപ ലഭിച്ചു. ഇതിനു പുറമെ ഒരു കിലോ 820ഗ്രാം 100 മില്ലിഗ്രാം സ്വർണവും 15 കിലോ 212 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. എസ്.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണിതിട്ടപ്പെടുത്തുന്ന ചുമതല. സ്ഥിരം ഭണ്ഡാരങ്ങളിൽ നിന്നുള്ള വരവിന് പുറമെ 6,97,737 രൂപ ഇ-ഭണ്ഡാരങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |