SignIn
Kerala Kaumudi Online
Sunday, 20 September 2026 3.42 AM IST

സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം

photo

കയ്പമംഗലം: സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കോസ്‌മോസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് മതിലകത്ത് തുടക്കമായി. കെ.കെ.വത്സരാജ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മതിലകം സെന്റ് ജോസഫ്‌സ് ഹയർസെക്കഡറി സ്‌കൂൾ, കാതിക്കോട് അൽ അഖ്‌സ പബ്ലിക് സ്‌കൂൾ, കാതിക്കോട് ജവഹർ ലൈബ്രറി ഇമാമു നഗർ, പുന്നക്കബസാർ സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 21 ന് സമാപിക്കുന്ന മത്സരത്തിലെ വിജയികൾക്ക് മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL