തൃപ്രയാർ: ഫ്രൻസ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യശഃശരീരനായ കവി ശ്രീനിലയം സുകുമാരരാജായുടെ പതിനാലാമത് അനുസ്മരണ പരിപാടി നടത്തി. ഉദ്ഘാടനവും കാവ്യരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും സാഹിത്യകാരൻ അശോകൻ ചരുവിൽ നിർവഹിച്ചു. 'സുകുമാരരാജാ സ്മൃതി പുരസ്‌കാര'ത്തിന് അർഹരായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ സുരേഷ്‌കുമാർ പാർളിക്കാട്, അഡ്വ. ടി.കെ. കൃഷ്ണകുമാർ, പുഷ്പനാശാരിക്കുന്ന് എന്നിവർക്ക് അശോകൻ ചരുവിൽ മെമെന്റോകളും ഉപഹാരങ്ങളും പ്രശസ്തിപത്രങ്ങളും സമ്മാനിച്ചു.
പ്രസിഡന്റ് ഫ്രാൻസിസ് വടക്കൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ദനേശ് രാജാ ആമുഖപ്രസംഗം നടത്തി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു മുഖ്യാതിഥിയായി. സദു ഏങ്ങൂർ, ഗോപിനാഥ് പഴുവിൽ, ഷിലിൻ പൊയ്യാറ, നോമികൃഷ്ണ, വിനോദ് വളപ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |