തൃശൂർ: ജില്ലാ പഞ്ചായത്ത് 'സമേതം' പദ്ധതിയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ യൂറീക്ക ശാസ്ത്രകേരളം കോലഴി പഞ്ചായത്ത് വിജ്ഞാനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബു ഉദ്ഘാടനം ചെയ്തു. കുറ്റൂർ സി.എം.ജി.എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സുമിത ഷാജി അദ്ധ്യക്ഷയായി. വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കും സ്‌കൂൾ പ്രിൻസിപ്പൽ ശോഭ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രജനി ചന്ദ്രൻ, കെ. സുധീഷ്ണ, ജെസ്സി ലോനപ്പൻ, കെ.ബി. വിനേഷ്, ടി.എൻ. ദേവദാസ്, എം.എൻ. ലീലാമ്മ, ആന്റോ പേരാമംഗലത്ത്, യു. രമേഷ് കുമാർ, മേരി ഹെർബർട്ട് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |