തൃശൂർ: ചേറൂർ സാഹിതി സാംസ്‌കാരിക കേന്ദ്രത്തിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യത്തിലെ ആത്മാവിഷ്‌കാരം പുരുഷന്റെ കുത്തകയാണെന്ന സ്ത്രീവിരുദ്ധ മനോഭാവം തിരുത്താൻ സ്ത്രീ എഴുത്തുകാരുടെ രചനകൾ വഴി കഴിഞ്ഞെന്ന് അവർ പറഞ്ഞു. തമസ്‌കരണവും അവഗണനയും നേരിട്ടിരുന്ന സ്ത്രീയെഴുത്തിന് വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും സാറ ജോസഫ് കൂട്ടിച്ചേർത്തു.
ഡോ. കെ.പി. സുധീര, ഡോ. സരസ്വതി ബാലകൃഷ്ണൻ, എം.ഡി. രത്‌നമ്മ, സി.എസ്. ചന്ദ്രിക, സിജിത അനിൽ, എം. തങ്കമണി എന്നിവർക്കൊപ്പമാണ് സാറാ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സാഹിതി വൈസ് ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ, ഡയറക്ടർ അപർണ ബാലകൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, രാജലക്ഷ്മി മാനഴി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |