SignIn
Kerala Kaumudi Online
Sunday, 20 September 2026 3.42 AM IST

പുരസ്‌കാരത്തിന് അപേക്ഷിക്കാം

photo

തൃശൂർ: മുല്ലനേഴി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാലയ കാവ്യപ്രതിഭാ പുരസ്‌കാരത്തിന് വിദ്യാർത്ഥികളുടെ കവിതകൾ ക്ഷണിക്കുന്നു. എൽ.പി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒറ്റക്കവിതകളാണ് അയക്കേണ്ടത്. പുസ്തകങ്ങളും അയക്കാം. വിഷയവലിപ്പ നിബന്ധന ഇല്ല. ഏറ്റവും മികച്ച അഞ്ച് രചയിതാക്കൾക്ക് പ്രശസ്തിപത്രവും ഫലകവും 2500 രൂപ മുഖവിലയുള്ള പുസ്തകങ്ങളും ആണ് പുരസ്‌കാരം. കവിതകൾ വിദ്യാർത്ഥികളുടെ സ്വന്തം രചനയാണെന്ന രക്ഷാകർത്താക്കളുടെയോ അദ്ധ്യാപകരുടെയോ സാക്ഷ്യപത്രം വേണം. മലയാളത്തിലെഴുതിയ കൃതികൾ മാത്രമെ അയക്കേണ്ടതുള്ളു. വിലാസം: ഒക്ടോബർ 5നകം കിട്ടത്തക്ക വിധത്തിൽ ഡോ. സി. രാവുണ്ണി, പ്രസിഡന്റ്, മുല്ലനേഴി ഫൗണ്ടേഷൻ, രാമാരാമം, എറവ് പി.ഒ, തൃശൂർ 680620, ഫോൺ: 94472 23742.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL