
തൃശൂർ: 'സ്വച്ഛതാ ഹി സേവാ 2026'ന്റെ ഭാഗമായി തൃശൂർ സിവിൽ സ്റ്റേഷൻ വളപ്പും പരിസരവും ശുചീകരിക്കുന്ന 'തെളിമ' യജ്ഞം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളവർമ്മ കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, തൃശൂർ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം.സന്ദീപ്, ശുചിത്വ മിഷൻ ജില്ലാ കോ-ഒാർഡിനേറ്റർ രജനീഷ്, ഹുസൂർ ശിരസ്തദാർ അനൂപ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കളക്ടർ എ.സി.പ്രീതി സന്നിഹിതയായി. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ, സർപ്പ വോളന്റിയർമാർ, കേരളവർമ്മ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഹരിതകർമ്മ സേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സർട്ടിഫിക്കറ്റുകൾ ജില്ലാ കളക്ടർ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |