
ചാലക്കുടി: എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പെരിങ്ങൽക്കുത്ത് ഗവ.എൽ.പി സ്്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി. വാർഡ്തലം ജാഗ്രത സമിതിയുടെ സഹകരണത്തോടെ നടന്ന ചടങ്ങിൽ ചാലക്കുടി അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ.രാജു ക്ലാസ് നയിച്ചു. കുട്ടികളുടെ ഐ.ടി പഠത്തിന് വേണ്ടി കൊരട്ടിയിലെ മിറാക്കിൾ ചാരിറ്റി ട്രസ്റ്റ് കമ്പ്യൂട്ടർ നൽകി. ട്രസ്റ്റ് ചെയർമാൻ ചിത്ര ഹാൻസൺ, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. റെജിനാബിക്ക് കമ്പ്യൂട്ടർ കൈമാറി. ചാലക്കുടി എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ ജോൺ അദ്ധ്യക്ഷനായി. ബിനു അനിൽ, ജെനിസ് ബെൻ, ഭവി ഭാസ്‌കർ, പി.കെ.ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് ഷാൻ, ഡാനി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |