SignIn
Kerala Kaumudi Online
Monday, 05 October 2026 1.41 AM IST

സ്കൂൾ ഗെയിംസ് നടത്തിപ്പിലെ വീഴ്ച്ച, എല്ലാവരും കൈവിട്ടു; ഒറ്റപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

s

തൃശൂർ: സ്‌കൂൾ കായിക മേളയുടെ ഭാഗമായി അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തൽ മത്സരത്തിനിടെ താത്കാലിക പന്തൽ തകർന്ന് വീണ് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിക്കൂട്ടിലായി വിദ്യഭ്യാസ വകുപ്പ്. സബ് ജില്ലാ കലോത്സവങ്ങൾക്ക് പോലും വിപുലമായ സംഘാടക സമിതിയും സബ് കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തിക്കുമ്പോഴാണ് അയ്യായിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 6മത്സരങ്ങൾ യാതൊരു മുൻകരുതലുമില്ലാതെ നടത്തി കുളമാക്കിയത്. ജില്ലാ ഭരണകൂടം, കോർപ്പറേഷൻ, ജനപ്രതിനിധികൾ എന്നിവരെയൊന്നും വിവരം അറിയിക്കാതെയായിരുന്നു മേള. സംഭവത്തെ ചൊല്ലി നാടെങ്ങും വിവാദങ്ങളും പ്രതിഷേധങ്ങളും അരങ്ങ് തകർക്കുമ്പോൾ വിദ്യഭ്യാസ വകുപ്പ് ഒറ്റപ്പെടുകയാണ്. നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ ഏറെ പ്രതീക്ഷകളോടെ വന്ന കുട്ടികൾ മത്സരങ്ങൾ പൂർത്തിയാക്കാതെയാണ് മടങ്ങിയത്.

ഇനി എന്ന്, എവിടെ വെച്ച് നടക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന കായിക മന്ത്രി അന്ന് മന്ത്രിസഭ യോഗം കാരണം ഇല്ലെന്ന് വ്യക്തമായിട്ടും പകരം ക്ഷണിച്ച മേയറെ വിവരം അറിയിച്ചത് തലേദിവസം പത്ത് മണിക്ക് ശേഷം. മേളയുടെ ആദ്യദിവസം തന്നെ ഭക്ഷണം പോലും ലഭിക്കാതായതോടെ രക്ഷിതാക്കളും ഒപ്പം വന്ന അദ്ധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യഭ്യാസ ഡയറക്ടറും അന്വേഷണം ആരംഭിച്ചു.

 താമസ സ്ഥലം സ്‌കൂളിൽ,

എട്ടു മണിക്ക് മുമ്പ് സ്ഥലം കാലിയാക്കണം
മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നഗരത്തിലെ സ്‌കൂളുകളിലാണ് താമസം ഒരുക്കിയിരുന്നത്. രാവിലെ എട്ടുമണിക്ക് മുമ്പ് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകണമെന്ന വ്യവസ്ഥയിലാണ് സ്‌കൂളുകൾ വിട്ടു നൽകിയത്. വിദ്യാർത്ഥികൾ പഠിക്കാനായി എത്തുമ്പോഴേക്കും ഇവർക്ക് ഒഴിഞ്ഞു കൊടുക്കേണം. ഇതോടെ ബാഗും മറ്റും തൂക്കി പിടിച്ച് നഗരത്തിലെ മരത്തണലുകളിലും മറ്റും അഭയം കണ്ടെത്തേണ്ട സ്ഥിതിയായി.

 എല്ലാവരും കൈയൊഴിഞ്ഞു
കഴിഞ്ഞ ദിവസം ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളിവരെ എത്തി. തങ്ങളെ അറിയിക്കാതെയാണ് ഗെയിംസ് മത്സരങ്ങൾ നടത്തിയതെന്ന് ഭരണ സമിതി കുറ്റപ്പെടുത്തി. നനയാതെ ഈറൻ ചുമക്കാൻ സാധിക്കില്ലെന്നും കോൺഗ്രസ് ഭരണ സമിതി തുറന്നടിച്ചിരുന്നു. അതേസമയം വിഷയത്തിൽ ഒരു അദ്ധ്യാപക സംഘടനകളും രംഗത്ത് വന്നില്ലായെന്നതും ശ്രദ്ധേയമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL