
തൃശൂർ: കെട്ടിട നിർമ്മാണ സെസ് പിരിക്കുന്നത് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിർമ്മാണങ്ങൾക്ക് എന്നതിന് പകരം 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വീടുകൾക്ക് മാത്രമാക്കിയ സർക്കാറിന്റെ പുതിയ തീരുമാനം പിൻവലിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ വിയ്യൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറി ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഷൈല ജയിംസ്, യു.ജി. സുരേന്ദ്രൻ, കെ.ടി. ബിതോഷ്, ടി.എസ്. സുമേഷ്, കെ. നന്ദകുമാർ തുടങ്ങിയവർ കേരള ആർട്ടിസാൻസ് യൂണിയൻ വിയ്യൂർ മേഖല സമ്മേളനത്തിൽ സംസാരിച്ചു. ഭാരവാഹികളായി കെ.ടി. സനീഷ് (പ്രസിഡന്റ്), സി.ആർ. ചന്ദ്രശേഖരൻ (സെക്രട്ടറി), െ്രസ്രല്ല ബി.പി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |