SignIn
Kerala Kaumudi Online
Monday, 05 October 2026 1.41 AM IST

രണ്ടാം ഭൂപരിഷ്‌കരണം കോർപ്പറേറ്റുകളെ സഹായിക്കാൻ

g

തൃശൂർ: സി.പി.ഐ നേതാവായിരുന്ന എ.എൻ.രാജന്റെ അഞ്ചാം ചരമ വാർഷിക അനുസ്മരണ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ മറവിൽ കോർപ്പറേറ്റുകൾക്ക് വൻതോതിൽ പൊതുഭൂമി കൈമാറാനാണ് സർക്കാർ നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വികസനത്തിന്റെ പേരിൽ ഭൂമാഫിയകളെ സഹായിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയെ സംബന്ധിച്ച് റവന്യൂ വകുപ്പ് രഹസ്യ സർവേ നടത്തുകയാണ്. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കം ആശങ്കാജനകമാണെന്നും, രണ്ടാം ഭൂപരിഷ്‌കരണം ഭൂരഹിതരായ ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കൂടുതൽ ദുരിതത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL