
അന്തിക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 11മുതൽ 23വരെ നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് കൊടിയേറി. ജില്ലാ പഞ്ചായത്തംഗം കെ.പി സന്ദീപ് കൊടിയേറ്റം നിർവഹിച്ചു. ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷില്ലി ജിജുമോൻ അദ്ധ്യക്ഷയായി. മുൻ എം.എൽ.എ കെ.യു.അരുണൻ, വാർഡ് മെമ്പർ നിത്യ ബിജു, എൻ.ജി ജയരാജ്, എ.ബി.ജയപ്രകാശ്, സി.എം പരമശിവൻ സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി.സൈമൺ തുടങ്ങിയവർ സംസാരിച്ചു. 11ന് ഉച്ചക്ക് 2ന് നടക്കുന്ന വാർഷികാഘോഷ പരിപാടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |