SignIn
Kerala Kaumudi Online
Monday, 05 October 2026 1.41 AM IST

നഷ്ടപരിഹാരം, കാലതാമസം ഒഴിവാക്കണം

pallaan

തൃശൂർ: ഇൻഷ്വറൻസ് നഷ്ടപരിഹാരങ്ങൾ ഒത്തുതീർപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ കേന്ദ്ര സർക്കാരും ഇൻഷ്വറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിട്ടിയും അടിയന്തരമായി ഇടപെടണമെന്ന് ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം. രാജൻ.ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് വടാശേരി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി കളരിക്കൽ, അഖിലേഷ് ടി.ആർ,വർദ്ധനൻ പുളിക്കൽ,കെ വി.ഗോപാലകൃഷ്ണൻ സ്വാഗതവും ജോജു വർക്കി എന്നിവർ സംസാരിച്ചു. ജോജു വർക്കി (പസിഡന്റ്), അമ്മിണി രാധാകൃഷ്ണൻ,കെ.ജെ.ജോസഫ് (വെസ് പ്രസിഡന്റുമാർ), നീതു ലക്ഷ്മി വിജയകുമാർ (സെക്രട്ടറി),കൃഷ്ണകുമാർ സി.എസ്,ഷെൽവി പി.പി,ജിമ്മി കെ.ഡി (ജോയിന്റ് സെക്രട്ടറിമാർ) കെ.വി.ഗോപാലകൃഷ്ണൻ (ടഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL