SignIn
Kerala Kaumudi Online
Monday, 05 October 2026 1.41 AM IST

എങ്ങുമെത്താതെ ആറ്റിപ്പിള്ളിപ്പാലം

f

പുതുക്കാട്: ആറ്റിപ്പിള്ളി പാലം വേണമെന്ന നാട്ടുകാരുടെ സ്വപ്നം സാക്ഷാത്കരിച്ച്, ഗതാഗതത്തിന് തുറന്നു കൊടുത്തപ്പോൾ അധികം വൈകാതെ അപ്രോച്ച് റോഡിന്റെ മറ്റത്തൂർ ഭാഗത്ത് വലിയ ഗർത്തം രൂപപെടുകയുണ്ടായി. ക്വാറി വെയ്സ്റ്റ് ഇട്ട് കുഴി നികത്താൻ ശ്രമിച്ചിട്ടും ശ്രമം വിജയിച്ചില്ല. ഇതോടെ വലിയ വാഹനങ്ങൾക്ക് പോകാൻ പറ്റാതായി ഇതിനിടെ വേണ്ടപെട്ട കരാറുകാരൻ തന്റെ നിർമ്മാണ സാമഗ്രഹികളുമായി സ്ഥലം വിട്ടു. പാലത്തിനായി ടെണ്ടർ സമർപ്പിച്ച കരാറുകാർക്ക് കുറഞ്ഞ നിരക്കിൽ നിർമ്മാണം എറ്റെടുക്കാമോ എന്ന് അന്വേഷിച്ച് ഫാക്‌സ് സന്ദേശം നൽകി. 45 ശതമാനകാരൻ ഒഴികെയുളളവർ തയാറല്ലന്ന് മറുപടിയും. ഇതോടെ 45 ശതമാനം കോട്ട് ചെയ്ത കരാറുകാരനെ വിളിച്ച് നെഗോസേഷ്യൻ നടത്തി. 45ൽ നിന്നും കുറച്ച് 40 ശതമാനം അധിക തുകയ്ക്ക് കരാർ ഉറപ്പിച്ചു.
വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാത്ത കമ്പനിക്കായിരുന്നു കരാർ നൽകിയതെന്നും, സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടവുമായിട്ടാണ് നിർമ്മാണം ആരംഭിച്ചത്. തുടക്കം മുതൽ നിർമ്മാണത്തിൽ പല പാകപിഴകളും സംഭവിച്ചു. വഴിവിട്ട് പല പേരുകളിലും കരാറുകാരന് ഫണ്ട് അനുവദിച്ചു. തുടർന്നുണ്ടായ കോടതി ഇടപെടലിൽ തകർന്ന അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ ജലസേചന വകുപ്പ് തയ്യാറാക്കിയ ഒരു കോടി 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ അനുമതി നൽകി. ടെണ്ടർ നടപടികൾ ആരംഭിച്ചു.

ഭരണാനുമതി കാത്ത്

ടെണ്ടറിൽ പങ്കെടുത്ത എക കരാറുകാരൻ 19.87ശതമാനം അധിക തുകയ്ക്കാണ് ഓഫർ വെച്ചത്. അധിക തുകയ്ക്ക് ഭരണാനുമതി ലഭിക്കാത്തതിനാൽ ടെണ്ടർ ഉറപ്പിക്കുകയോ പണികൾ ആരംഭിക്കുകയോ ചെയ്തില്ല.
പുഴയുടെ അടിത്തട്ടിലെയും പാലത്തിന് ഇരുവശത്തുമായി പുഴയുടെ ഇരുകരളിലുമുള്ള കോൺഗ്രീറ്റിംഗ് തുടങ്ങിയ പ്രവൃത്തിക്കായി ജലവിഭവ വകുപ്പ് 18.9 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിനും ഭരണാനുമതിക്കായി കാത്തിരിക്കുകയാണ്.അധിക തുകയ്ക്ക് ഭരണാനുമതി നൽകുവാനും ആവശ്യമായ നടപടികൾ സ്വീകരിച്ച് 6 മാസം കൊണ്ട് നിർമ്മാണം പൂർത്തികരിച്ച് പ്രദേശവാസികളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാൻ സർക്കാരിനോട് നിർദ്ദേശിച്ചാണ് കഴിഞ്ഞ മാർച്ച് 23ന് കോടതി കേസ് തീർപ്പാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL