SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.32 AM IST

ആൾ കേരള ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്

photo

ചാവക്കാട്: ലഹരിക്കെതിരെ യുവസമൂഹത്തെ അണിനിരത്താൻ കേരള ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ യൂക്ക ഇന്റർനാഷനലിന്റെ സഹകരണത്തോടെ ആൾ കേരള ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ഡിസംബർ 13ന് ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് മത്സരം.
കേരളത്തിലെ വിവിധ ബോഡി ബിൽഡിംഗ് അസോസിയേഷനുകളിൽ അംഗങ്ങളായവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വനിതാ, പുരുഷ വിഭാഗങ്ങളിലായി ഒൻപത് കാറ്റഗറികളിൽ മത്സരമുണ്ടാകും. വിജയികൾക്കായി ആകെ 20 ലക്ഷം രൂപ സമ്മാനത്തുകയായി നൽകുമെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളുടെ കിഡ്‌സ് വിഭാഗത്തിലുള്ള ശരീരസൗന്ദര്യ പ്രദർശനവും ഉണ്ടായിരിക്കും. സിദ്ദീഖ് മൊയ്തുണ്ണി, ഡോ. ഷക്കീൽ നാലകത്ത്, ടി.കെ. വിജേഷ്, നെല്ലിക്കൽ ബിനോയ് വർഗീസ്, സിദ്ദീഖ് നാലകത്ത് മൊയ്തുണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL