
തൃപ്പൂണിത്തുറ: രഘുവംശം കൂട്ടായ്മയുടെ ആർ.എൽ.വി രഘുനാഥ് മഹിപാൽ, ആർ.എൽ.വി ശ്രീലേഖ അനുസ്മരണവും അവാർഡ് ദാനവും നടത്തി. നൗമി കലാനികേതൻ സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.എൽ. ബാബു അവാർഡുകൾ സമ്മാനിച്ചു. രഘുനാഥ് മഹിപാൽ യുവപ്രതിഭ പുരസ്കാരം കുറിച്ചി അനന്തകൃഷ്ണനും ശ്രീലേഖ സ്മാരക അവാർഡ് കലാശക്തി മനോമയ് കമ്മത്തിനും സമ്മാനിച്ചു. കലാമണ്ഡലം പ്രശാന്ത്, പള്ളിപ്പുറം സുനിൽ, മോഹൻകുമാർ നാഥ് എന്നിവർ പങ്കെടുത്തു. മാളവിക തിയ്യാടിയുടെ പുറപ്പാട് അരങ്ങേറ്റവും രാവണോൽഭവം കഥകളിയും അരങ്ങേറി. അഡ്വ. രഞ്ജിനി സുരേഷ് രാവണനായും കുറിച്ചി അനന്തകൃഷ്ണൻ കുംഭകർണനായും കുമാരി വൈഷ്ണവി തിയ്യാടി വിഭീഷണനായും വേഷമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |