
തൃശൂർ: ഡൽഹിയിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും' ചീഫ് ഇലക്ഷൻ കമ്മിഷണറെ പുറത്താക്കുക, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷമാക്കുക' ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൃശൂർ ഏജീസ് ഓഫീസിന് മുൻപിൽ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡന്റ് പി.എം.ഏലിയാസ് ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ്പ്രസിഡന്റ് സോമൻ കൊളപ്പാറ അദ്ധ്യക്ഷത വഹിച്ചു. പി.പി.ജെയിംസ്, ഷൈജു ബഷീർ, വസന്തൻ ചിയ്യാരം, ജോൺ ആടുപാറ, ഷാജു വടക്കൻ, സി.എം.ബാലസുന്ദരൻ, ആൽബിൻ പ്ലാക്കൽ,കുമാരി കൃഷ്ണൻകുട്ടി, കെ.ആർ. സുനിൽകുമാർ, സി.ഒ.എൽദോസ്, ശാലിനി സുകുമാരൻ, സി.എം.കൃഷ്ണകുമാർ,സ്റ്റീഫൻ അമരത്ത് പറമ്പിൽ,ശശികുമാർ, ബിജു കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |