കയ്പമംഗലം: ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിവ് നടത്തുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പെരിഞ്ഞനത്ത് നിന്ന് ആരംഭിച്ച പ്രകടനം കൊറ്റംകുളം ദേശീയപാതയിൽ സമാപിച്ചു. സമരസമിതി മുഖ്യരക്ഷാധികാരി ടി.എൻ.പ്രതാപൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.എ.സിദ്ദീഖ് അദ്ധ്യക്ഷനായി. സമരസമിതി ചെയർമാൻ ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സുനിൽ പി.മേനോൻ, പി.വി.മൊയ്തു, സി.എ.ജലീൽ, എം.പി.ജോബി, ടി.എം.നാസർ, സി.സി.ബാബുരാജ്, പി.കെ.ഷംസുദ്ദീൻ, സജയ വയനപ്പിള്ളി, അഡ്വ. പി.എച്ച്.മഹേഷ്, സി.ജെ.പോൾസൺ, ശോഭ സുബിൻ തുടങ്ങിയവർ സംസാരിച്ചു. ബീന സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |