SignIn
Kerala Kaumudi Online
Thursday, 15 October 2026 5.30 AM IST

കഴിമ്പ്രം വിജയൻ നാടക പുരസ്കാരം

f

തൃപ്രയാർ: കഴിമ്പ്രം വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ മൂന്നാമത് കഴിമ്പ്രം വിജയൻ അവാർഡിന് നാടക നടനും സംവിധായകനുമായ ഞാറയ്ക്കൽ ശ്രീനിയെ തിരഞ്ഞെടുത്തു. 10,000രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വി.ഡി.പ്രേംപ്രസാദ്, കെ.കെ.ഗിരീഷ്, ലിഷോയ് എന്നിവരടങ്ങിയ പാനലാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.17ന് വൈകിട്ട് 3ന് വലപ്പാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും. പ്രശസ്ത മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി സെക്രട്ടറിയുമായ എം.പി. സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്‌കാരം കൈമാറും. മണപ്പുറം മേഖലയിലെ രോഗബാധിതരായ രണ്ട് നാടക കലാകാരന്മാർക്കുള്ള സാമ്പത്തിക സഹായ വിതരണവും നടക്കും. ആർ.ഐ.സക്കറിയ, വി.സി.ദിലീപ്, മനോമോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL