
തൃശൂർ : പ്രൊഫ. വി.അരവിന്ദാക്ഷൻ ഫൗണ്ടേഷനും പി.ജി സെന്ററും ചേർന്ന് 'ആക്ഷേപ ഹാസ്യത്തിന്റെ പ്രയോഗം വിദ്യാർത്ഥി പ്രക്ഷോഭത്തിൽ' എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധ മത്സരത്തിൽ സി.ഫാരിത (ഒന്നാംവർഷ ബികോം, റീജിയണൽ കോളേജ് ഓഫ് സയൻസ് & ഹുമാനിറ്റീസ്, കീഴിശ്ശേരി, മലപ്പുറം) ഒന്നാംസ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് സ്വഫ്വൻ (എം.എ മലയാളം, മലയാളം സർവകലാശാല, തിരൂർ) രണ്ടും എം.അനസ് (എം.എ ഹിസ്റ്ററി, പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി) മൂന്നും സ്ഥാനത്തിനും അർഹരായി. 17 ന് വൈകിട്ട് 4.30 ന് സാഹിത്യ അക്കാഡമി എം.ടി.ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൊഫ. വി.അരവിന്ദാക്ഷൻ അനുസ്മരണ സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |